ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് 2022

വർഗ്ഗീയതയുടെ ബുൾഡോസറുകൾ കൊണ്ട് അധികാരം നില നിർത്താൻ നോക്കിയവർക്ക് ഇനി വിശ്രമിക്കാം...

നഷ്ടപ്പെടുമെന്ന ഭയത്താൽ നിയമം തന്നെ ഭേദഗതി ചെയ്ത് തിരഞ്ഞെടുപ്പ് നീട്ടി കൊണ്ട് പോയവർക്ക് ഇനി മാറി നിൽകാം...

15 വർഷത്തെ ബിജെപി യുടെ ഡെൽഹി കോർപറേഷൻ ഭരണത്തിന് അവസാനം കുറിച്ച് ആം ആദ്‌മികൾ ചരിത്രം രചിച്ചിരിക്കുന്നു...

തകർക്കാൻ വേണ്ടി വട്ടമിട്ട് പറന്ന മുത്തശ്ശി പാർട്ടികൾക്കും ശിങ്കിടികൾക്കും ഇനി ഡൽഹിയുടെ പേരിൽ ആം ആദ്മി പാർട്ടിയെ വിമർശിക്കാൻ പുതിയ വഴികൾ തേടേണ്ടി വരും..

MCD യുടെ നിയന്ത്രണത്തിൽ ബിജെപി ചെയ്ത് കൂട്ടിയതിനൊക്കെ ആം ആദ്മി പാർട്ടി യൂടെ തലയിൽ കെട്ടി വെക്കാൻ ശ്രമിച്ച കേരളത്തിലെ വിമർശകർക്ക് ഇനി വിശ്രമിക്കാം...

അരവിന്ദ് കെജ്‌രിവാൾ തിരി കൊളുത്തിയ ഈ നന്മയുടെ വെളിച്ചം ഡെൽഹി MCD യിലും പരക്കുകയായി...

എങ്കിലും,

പൂർണ അധികാരമില്ലാത്ത ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തെ തടയാൻ ഗവർണറെ ഉപയോഗിച്ച് ബിജെപി പുതിയ തടസ്സങ്ങൾ ഉണ്ടാക്കും എന്ന് അറിയാം..

അതൊക്കെ കേരളത്തിൽ ആം ആദ്മികളുടെ തലയിൽ കെട്ടി വെക്കാൻ നില നിൽപ്പ് ഭീഷണി ആയവർ ശ്രമിക്കും എന്നും അറിയാം...

ഇതൊക്കെ ആണെങ്കിലും ബിജെപി യെ മാറ്റി നിർത്താൻ ഞങൾ ശ്രമിച്ച് കൊണ്ടേ ഇരിക്കും.. വിജയിക്കും വരെ...

സൽമാൻ റിപ്പൺ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്ന് തീരും വയനാടിനോടുള്ള അവഗണന?*