എന്ന് തീരും വയനാടിനോടുള്ള അവഗണന?*
*എന്ന് തീരും വയനാടിനോടുള്ള അവഗണന?*
ഞാൻ വിദേശത്തു വർക്ക് ചെയ്യുന്ന സമയത്തു , എന്റെ സുഹൃത്തിന്റെ ഭാര്യയോട് അവരുടെ അടുത്ത് താമസിക്കുന്ന തൃശൂർകാരി ചോദിക്കുകയാണ് “നിങ്ങൾ വയനാട്ടുകാർ നാട്ടിലാണെങ്കിൽ എന്ത് ഭക്ഷണമാണ് കഴിക്കുക എന്ന് ?🤭.
42 വർഷമായി നമ്മുടെ വയനാട് ജില്ലാ നിലവിൽ വന്നിട്ട് , ഇന്നും മറ്റു ജില്ലക്കാർക്ക് നമ്മൾ മൃഗ തുല്യർ🤭 എന്ന് തോന്നിപ്പോകും ചിലരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ.
ഇവിടെ വനത്തിലെ കായ് കനികൾ ഭക്ഷിച്ചിട്ടാണ് നമ്മൾ ജീവിക്കുന്നത് എന്നാണ് അവർ (ചിലർ) ധരിച്ചിരിക്കുന്നത്.
നമ്മുടെ കേരളം മാറി മാറി ഭരിച്ച സർക്കാരുകളും നമ്മെ ആ ഗണത്തിൽ തന്നെയാണ് ഉൾപെടുത്തിയിരിക്കുന്നതും. അതുകൊണ്ടു തന്നെയാണല്ലോ നമുക്ക് അത്യാവശ്യമായ മെഡിക്കൽ കോളേജ്, ചുരം ബദൽ റോഡ്, റെയിൽവേ, രാത്രിയാത്ര, കയറിക്കിടക്കാൻ ഒരു ഭവനത്തിനു വേണ്ടി അപേക്ഷയും നൽകി കാത്തിരിക്കുന്ന അനേകായിരം കുടുംബങ്ങൾ ,കാർഷിക തകർച്ച, ഭൂമിയുടെ പട്ടയം,തോട്ടം തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, വനവുമായി ബന്ധപ്പെട്ട - ബഫർ സോൺ , വന്യമൃഗ ശല്യം, ഇങ്ങനെയുള്ള ആവശ്യങ്ങളിൽ നിന്നും വയനാടിനെ ഒറ്റപ്പെടുത്തി മാറി മാറി വന്ന സർക്കാരുകൾ ഭരണം നിർവഹിച്ചു പോരുന്നതും.
എന്തുകൊണ്ട് മറ്റു ജില്ലക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ നമുക്ക് ലഭിക്കുന്നില്ല, അവരും, നമ്മളും നൽകുന്ന GST ഒരേ നിരക്കിലല്ലേ, വയനാട് കേരളത്തിൽ ഉൾപ്പെടുന്ന ഒരു ജില്ല തന്നെയല്ലേ? നമ്മളിവിടെ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി സമരവും, ധർണയും നടത്തുകയല്ലാതെ , ഭരണവർഗം അതിനൊരു പുല്ലു വിലപോലും കല്പിക്കുന്നുണ്ടോ?.
ഇതിനെല്ലാം ഒരു മാറ്റം വരണമെങ്കിൽ നാം ഓരോരുത്തരും അന്തമായ രാഷ്ട്രീയ അടിമത്വത്തിൽനിന്നും മാറി ചിന്തിക്കണം. നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിത്തരുന്നതിനു നമ്മുടെ കൂടെ നിൽക്കാൻ , നാം വിശ്വാസമർപ്പിക്കുന്ന പാർട്ടികൾ കൂടെ നിൽക്കുന്നില്ലെങ്കിൽ എന്തിനു നാം അവരെ സപ്പോർട്ട് ചെയ്യണം.
അത് ഏതു പാർട്ടിയായാലും.
നിലവിലെ പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും ജനങ്ങൾക്കുകൂടി പ്രാതിനിധ്യമുള്ള പങ്കാളിത്ത ജനാധിപത്യം (സ്വരാജ്) ഡൽഹിയിലും , പഞ്ചാബിലും വന്നതുപോലെ കേരളത്തിലും കൊണ്ടുവരാൻ നാം ഓരോരുത്തരും തയാറാവണം.
ഓരോ പ്രദേശത്തെയും മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി മൊഹല്ല സഭകൾ സംഘടിപ്പിച്ചു , ഒരു രാഷ്ട്രീയ ഇടപെടലുകളുമില്ലാതെ ആ പ്രദേശത്തു ഏറ്റവും ആവശ്യമായ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകികൊണ്ട് , പടിപടിയായി നമ്മുടെ നാടിനെ വികസിതമാക്കുക (make india no1) എന്നുള്ളതാണ് ആം ആദ്മി പാർട്ടി മുൻപോട്ടു വെക്കുന്നത് . അത് തന്നെയാണ് ഡൽഹിയിലും പഞ്ചാബിലും ചെയ്തു കൊണ്ടിരിക്കുന്നതും. ഇന്നത്തെ വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരണമെങ്കിൽ, ഗാന്ധിജിയും മറ്റു സ്വാതന്ത്യ സമര സേനാനികളും സ്വപ്നം കണ്ടതുപോലെ അധികാരം ജനങ്ങളുടെ കൈകളിലേക്കെത്തണം.
അതിനു നാം ഓരോരുത്തരും തയാറാവണം, എങ്കിൽ മാറ്റം സാധ്യമാണ്.
പിന്തുണക്കാം നമുക്കു വേണ്ടി,
നമ്മോടൊപ്പം നിൽകുന്ന നന്മയുടെ രാഷ്ട്രീയത്തെ.. ആം ആദ്മി പാർട്ടി യെ...
റഫീക്ക് കമ്പളക്കാട്
മണ്ഡലം സെക്രട്ടറി
കൽപറ്റ നിയോജക മണ്ഡലം
ആം ആദ്മി പാർട്ടി
ആം ആദ്മി പാർട്ടിയിൽ അംഗമാവാൻ മിസ്ഡ് കാൾ ചെയ്യൂ : 8113804040
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ