എന്ന് തീരും വയനാടിനോടുള്ള അവഗണന?*
*എന്ന് തീരും വയനാടിനോടുള്ള അവഗണന?* ഞാൻ വിദേശത്തു വർക്ക് ചെയ്യുന്ന സമയത്തു , എന്റെ സുഹൃത്തിന്റെ ഭാര്യയോട് അവരുടെ അടുത്ത് താമസിക്കുന്ന തൃശൂർകാരി ചോദിക്കുകയാണ് “നിങ്ങൾ വയനാട്ടുകാർ നാട്ടിലാണെങ്കിൽ എന്ത് ഭക്ഷണമാണ് കഴിക്കുക എന്ന് ?🤭. 42 വർഷമായി നമ്മുടെ വയനാട് ജില്ലാ നിലവിൽ വന്നിട്ട് , ഇന്നും മറ്റു ജില്ലക്കാർക്ക് നമ്മൾ മൃഗ തുല്യർ🤭 എന്ന് തോന്നിപ്പോകും ചിലരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ. ഇവിടെ വനത്തിലെ കായ് കനികൾ ഭക്ഷിച്ചിട്ടാണ് നമ്മൾ ജീവിക്കുന്നത് എന്നാണ് അവർ (ചിലർ) ധരിച്ചിരിക്കുന്നത്. നമ്മുടെ കേരളം മാറി മാറി ഭരിച്ച സർക്കാരുകളും നമ്മെ ആ ഗണത്തിൽ തന്നെയാണ് ഉൾപെടുത്തിയിരിക്കുന്നതും. അതുകൊണ്ടു തന്നെയാണല്ലോ നമുക്ക് അത്യാവശ്യമായ മെഡിക്കൽ കോളേജ്, ചുരം ബദൽ റോഡ്, റെയിൽവേ, രാത്രിയാത്ര, കയറിക്കിടക്കാൻ ഒരു ഭവനത്തിനു വേണ്ടി അപേക്ഷയും നൽകി കാത്തിരിക്കുന്ന അനേകായിരം കുടുംബങ്ങൾ ,കാർഷിക തകർച്ച, ഭൂമിയുടെ പട്ടയം,തോട്ടം തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, വനവുമായി ബന്ധപ്പെട്ട - ബഫർ സോൺ , വന്യമൃഗ ശല്യം, ഇങ്ങനെയുള്ള ആവശ്യങ്ങളിൽ നിന്നും വയനാടിനെ ഒറ്റപ്പെടുത്തി മാറി മാറി വന്ന സർക്കാരുകൾ ഭരണ...